Guest Article by Mr. Anand PJ on the Karimadom Colony Pond in Trivandrum
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന അട്ടകുളങ്ങരയിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് കരിമഠം കോളനി. പലവിധ കാരണങ്ങൾകൊണ്ട്, ഈ കോളനി, മലയാളമാധ്യമങ്ങളിലെ സ്ഥിരം ചർച്ച വിഷയമാണ്. എന്നാൽ ഈ ചർച്ചകളിൽ ഒന്നും കരിമഠം കോളനിയിലെ വളരെ പ്രധാനപ്പെട്ട ഒരു ജലാശയത്തെ പറ്റി ആരും സംസാരിക്കാറില്ല.

ഏകദേശം രണ്ട ഏക്കർ വരുന്ന ഈ കുളം, വര്ഷങ്ങളായിയുള്ള അവഗണനയുടെ ഫലമായി ഇന്ന്, ഒരു കുപ്പകിണറായി മാറിയിരിക്കുന്നു. പ്രായമേറിയ കോളനിനിവാസികളുമായുള്ള സംസാരത്തിൽ നിന്ന്, ഈ കുളം പണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാർ വരെ കുളിക്കാനുപയോഗിച്ചിരുന്നുയെന്നു മനസിലാകാൻകഴിഞ്ഞു. ഇരുവശത്തായി പടികെട്ടുകളും, വ്യക്തമായ അതിർത്തികളും ഉള്ള കുളം ഇന്നും ഓർക്കുന്നതായി അവർ പറഞ്ഞു.
ഇന്നത്തെ ഈ കുളത്തിന്റെ അവസ്ഥ തികച്ചും ശോചനീയമാണ്. കോളനി നിർമിക്കുന്നത്തിന്റെ ഭാഗമായുള്ള സ്ഥലാതിക്രമം, അഴുക്കുചാലുകൾ കുളത്തിലേക്ക് തിരിച്ചുവിടൽ , ചാള കമ്പോളത്തിൽനിന്നും ചുറ്റുമുള്ള വീടുകളിൽനിന്നും മറ്റും മാലിന്യം കൊണ്ടിടൽ എന്നിങ്ങനെ വർഷങ്ങളായുള്ള പ്രവർത്തികൾ കൊണ്ട് ഈ കുളം പരിതാപകരമായ ഒരു അവസ്ഥയിലേക്കു നീങ്ങി കൊണ്ടിരിക്കുകയാണ്.
കോളനി നിവാസികളുടെ ഒത്തുചേർന്നുള്ള പ്രയത്നത്തിന്റെ ഫലമായി അഴുക്കുചാലുകൾ അടച്ചുമൂടി. എന്നാൽ ആ സമയംകൊണ്ട്, ഈ കുളത്തിലെ വെള്ളം മുഴുവനായും മലിനപ്പെട്ടുകഴിഞ്ഞിരുന്നു. വെള്ളം വെളിയിൽപോകാനായുള്ള കനാൽ, മാലിന്യംകൊണ്ട് മുഴുവനും തടസ്സപെട്ടു. ഈ മലിനജലം ഒഴുകില്ലാതെ കെട്ടി കിടന്നു ‘ന്യൂട്രിയന്റ് ലോഡ്’ കാരണം, പലതരം കളകൾ വളരാൻ ആരംഭിച്ചു. പ്ലാസ്റ്റിക് മലിനത്തിനു മുകളിൽ ഈ കളകൾ വളർന്നു പന്തലിച്ച് ഒരു പച്ച പരവതാനി പോലെ ഉറപ്പുള്ള ഒരു നിലയായി മാറി.

പലതരം അസുഖങ്ങൾ ഈ കോളനിയിലെ ആളുകളെ വേട്ടയാടാറുണ്ട്. പല അസുഖങ്ങൾക്കും ഇ മലിനജലം കെട്ടികിടക്കുന്നതുമായി സംബന്ധം ഉണ്ട് എന്ന കാര്യത്തിൽ ഒരുസംശയവുമില്ല.
ഇത്തരം ഒരു അവസ്ഥയിലാണ് ഈ. എഫ്. ഐ. കരിമഠം കോളനി കുളം വൃത്തിയാക്കാനുള്ള ദൗത്യം ഏറ്റെടുത്ത്. ആദ്യമേ ‘ഫ്ലോട്ടിങ് ഏക്സ്‌ക്യാവെട്ടേർ’ ഉപയോഗിച്ച് മേൽത്തട്ടിലുള്ള മാലിന്യം മുഴുവൻ കരയിലേക്ക് മാറ്റി. ഇത് പിന്നെ തിരുവനന്തപുരം നഗരസഭയുടെ സഹായത്തോടെ കുളത്തിന്റെ പരിസരത്തുനിന്നു നീക്കം ചെയ്തു. കുളത്തിനു ചുറ്റും ഉള്ള കര ബലപ്പെടുത്തുകയും, കുളത്തിലെ പ്രധാനപ്പെട്ട കയ്യേറ്റങ്ങൾ നീക്കം ചെയുകയും ചെയ്തു. അതിനു ശേഷം, കുളത്തിനുചുറ്റും ‘ചൈനലിങ്ക് ഫെൻസിങ്’ നൽകി അതിർത്തി അടയാളപ്പെടുത്തി. കര ഇടിഞ്ഞുവീഴുന്നതു തടയാൻ ജൂട്ട് ഉപയോഗിച്ച് ബലമില്ലാത്ത ബന്ധുക്കൾ ബലപ്പെടുത്തി. അതിനു ശേഷം കരയിൽ കുളത്തിനു ചുറ്റും, പൂക്കൾ വെച്ചുപിടിപ്പിച്ചു. ഇതിനു പുറമെ മലിനജലം പുറത്തേക്കുള്ള കനാൽ വഴി ഹൈ മോട്ടോർ പമ്പ് ഉപയോഗിച്ച് വറ്റിക്കുകയും ചെയ്തു, എന്നാൽ അട്ടകുളങ്ങര പാതയ്ക്ക് സമീപത്തുള്ള കനാലിലെ മാലിന്യം കൊണ്ടുള്ള തടസ്സം കാരണം ഈ ജലത്തിനു മുഴുവനായി ഒഴുകി പോകാൻ സാധിച്ചില്ല.

ഇത്രയും കാര്യങ്ങൾ നടന്ന സമയത്താണ് കൊറോണ വ്യാധി ലോകമൊട്ടാകെ ഭീതി സൃഷ്ടിച്ചത്. തുടർന്നുള്ള ലോക്കഡോൺ മൂലം, കുളം നവീകരണത്തിനുള്ള ശ്രമങ്ങൾ തടസ്സപെട്ടു. കനാലിൽ കെട്ടിനിന്ന മലിനജലം തിരിച്ചു കുളത്തിലേക്ക് ഇറങ്ങുകയും പലതരം കളകൾ വീണ്ടും മുളക്കുകയും ചെയ്തു. ഈ കാലയളവിൽ, കുളത്തിൽ മാലിന്യം നിക്ഷേപിക്കൽ വീണ്ടും ആരംഭിക്കുയും തുടർച്ചയായുള്ള മഴയിൽ കുളത്തിൽ വെള്ളം നിറയുകയും ചെയ്തു. ഈ അവസ്ഥയിൽ നിന്നും ഈ ജലാശയത്തെ രക്ഷിക്കാൻ ഒരു കൂട്ടപ്രയത്നത്തിലൂടെ മാത്രമേ സാധിക്കൂ. ഇതിനായി മാധ്യമങ്ങൾ, സാമൂഹികപ്രവർത്തകർ, ഭരണാധികാരികൾ എന്നിവക്കുപുറമെ കോളനിനിവാസികളും കേരളത്തിലെ ജനങ്ങളും ഒരുമിച്ചപ്രവർത്തിക്കാനുള്ള മാനസികാവസ്ഥ പ്രകടിപ്പിക്കണം.
ലോക്കഡോൺ അകറ്റുന്നതിന് ശേഷം ഈ എഫ് ഐ വീണ്ടും രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ ശ്രമത്തിൽ മാലിന്യം നിക്ഷേപിക്കാതിരിക്കുന്നതുമുതൽ, കനാലിലെ തടസം അകറ്റാൻ സഹായിക്കുന്നതും, കുളംനവീകരണത്തെപ്പറ്റി മാധ്യമങ്ങളിൽ ചർച്ചചെയ്യുന്നത് വരെ അവരവർക്കു ചെയ്യാൻ കഴിയുന്നപോലെയുള്ള പിന്തുണ നൽകി ഏവരും സഹകരിക്കാൻ തയ്യാറാവണം.
സമൂഹനന്മയ്ക്കുള്ള പരിശ്രമങ്ങൾ നടത്തുമ്പോൾ ചോദ്യങ്ങളും, നിരുത്സാഹവും, തടസ്സങ്ങലുമായി മുന്നോട് വരുന്നതല്ലാതെ പ്രജോതനവും, സന്നദ്ധസേവ ചെയ്യാനുള്ള മാനസികാവസ്ഥയും പ്രകടിപ്പിക്കാൻ എന്ത്കൊണ്ട് കേരത്തിലെ ജനങ്ങൾ മടിക്കുന്നു എന്നത് ചിന്തിക്കേണ്ട ഒരു കാര്യമാണ്.
കേരളത്തിൽ എന്തുകൊണ്ട് കുളങ്ങലെ പറ്റിയും കായലുകളെ പറ്റിയും സിനിമയെയും രാഷ്ട്രീയത്തെയും പോലെ ആളുകൾ സംസാരിക്കുന്നില്ല?
എന്തുകൊണ്ട് ഇതുപോലെയുള്ള ജലാശയങ്ങളെ പറ്റി സമ്പൂർണ സാക്ഷരത നേടിയ കേരളം ഇനിയും തീക്ഷ്ണമായ ചർച്ചകൾ നടത്തുന്നില്ല?
വെള്ളത്തിന് ഒരിക്കലും കഷ്ടപ്പെടേണ്ടി വരില്ല എന്ന അഹങ്കാരമാണോ അതോ പൈപ്പ് തുറന്നാൽ ഉടൻ വെള്ളം വരും എന്ന വിശ്വാസമാണോ ഈ അവഗണനയിക്കു കാരണം?
പുരോഗതിക്കു പുറകെ ഓടുമ്പോഴും നാം ഓരോരുത്തരും ഇതിനെ പറ്റി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
ഭാരതത്തിനും പരിസ്ഥിതിക്കുമായി സന്നദ്ധസേവ ചെയ്യുക! ജയ് ഹിന്ദ്!
Send us your Lake/Pond stories, photos or videos to be featured on this blog. Email us the content to lakesofindia@gmail.com
Volunteer for India & her Environment with E.F.I, Jai Hind
One thought on “കരിമഠം കോളനി കുളം: അവഗണയുടെ സംക്ഷിപ്‌തരൂപം”